Monday, February 2, 2009

നമ്മുടെ സംസ്കാര സമ്പന്നമായ മലയാളം






കടപ്പുറം ഓമന 9846959672
പാലരിവട്ടം ശാന്ത 98471012345
കട്ടപ്പന ലൈല 9747202345

ഇതു ഫൊൺ നമ്പർ എഴുതുന്ന ബൂക്കിൽ കണ്ട നമ്പർ അല്ല......
ചെന്നയിൽ നിന്നും ഹൈദ്രബദിലേക്കുള്ള ചാർമിനാർ എക്സ്പ്ര്സീന്റെ ബാത്‌റൂമിൽ മലയാളതിൽ കണ്ട കഴ്ചയാണു. ഈതരതിൽ കേരളവുമയി യതൊരു ബന്ധവും ഇല്ലാത്ത അന്യ സംസ്ഥനങ്ങളിൽ പ്പോലും ഓടുന്ന ട്രെയിനുകളിലും അശീലം എഴുതി നിറചിരിക്കുന്നതു നമ്മുടെ സംസ്കാര സമ്പന്നമായ മലയാള ഭാഷയിലാണു. ഇതിന്റെ എല്ലം പിന്നിൽ നമ്മുടെ സർഗ്ഗാത്മക ശേഷിയുള്ള മലയാളി വിരുതന്മാർ തന്നെ


DANGER BOYS ,BAD BOYS ഇത്തരതിലുള്ള ചുവര്ഴുത്തുകൾ ഇന്നു പല കോളെജുകളിലും കാണാൺകഴിയും. എന്നൽ കോളെജിന്റെ ടോയിലെറ്റിലേക്കു ചെല്ലുമ്പോൾ കഥ മറുന്നു. ഇവിടെ മലയാളി യുവത്വതിന്റെ കലാചതുര്യം കണ്ടാറിയാം . ഗണിത ശാസ്ത്രത്തിലെ ഒരു സമവക്യമോ കെമിസ്ട്രിയിലെ ഒരു രാസ വാക്യമോ അറിയില്ലെങ്കിലും രാഘവൻ സാർ+ശാന്ത ടീച്ചർ=------ ? എന്നു എഴുതി വച്ചിരിക്കുന്ന ഗവേഷകരെ നമുക്കു കോളെജിൽ കാണാൻ കഴിയും. ചുരുക്കതിൽ നമ്മുടെ യുവക്കളുടെ ഈ സ്വഭവം സ്കൂളിൽ നിന്നും കോളെജിൽ നിന്നും തുടങ്ങുന്നതനെന്നർതം .



ബയോളജി പരിക്ഷക്കു ഒരു കണ്ണിന്റെ പടം വരക്കാൻ പറയുമ്പോൾ കണ്ണൂരുട്ടുന്ന നമ്മുടെ കുട്ടികൾ ട്രെയിനിന്റെ ബാത്‌റൂമിൽ കയറി അവയവങ്ങൾ വരച്ചു കഴിവു തെളിയിക്കുന്നവരാണു ട്രെയിനിൽ ഒരു അവയവ പടം കണ്ടാൽ അനുപൂരകമയി മറ്റൊരു പടംകൂടി ചേർത്തു വരചാണു നാം പ്രതികരിക്കുക .അല്ലെങ്കിൽ അതിനെക്കൽ അറപ്പുള്ള ഭഷയിൽ മറുപടി നാം എഴുതി വക്കും. ഏഴുതനും വായിക്കാനും അല്ലെങ്കിലും ഇവ കാണാനും, ആസ്വദികാനും ടോയിലെറ്റിൽ മറി മറി കയറുന്ന ആസ്വദകർ കൂടിയുള്ള നാടണു നമ്മുടെതു.
നമ്മുടെ സ്ത്രീകൾക്ക്കും കുട്ടികൾക്ക്കും സമാധാനത്തൊടെ യാത്ര ചെയ്യുവാൻ കഴിയാത്ത ഒരു സാഹചര്യമാണു ഇന്നു ട്രെയിനിൽ കാണുന്നതു. നമുക്കു ഒരിക്കലും കാണാൻ കഴിയാത്ത ഈ തരത്തിലുള്ള സമുഹ്യ വിരുധർ ആണു ഇതിനു കാരണം.പഠിപ്പും വിവരവും ഉള്ള ആൾക്കാർ വരെ ഈഗണത്തിലുണ്ട, ഇല്ലെങ്കിൽ ഏസ്സി കോച്ചൂകളിൽ വാൽസ്യായനന്റെ ചിത്രകല പ്രത്യഷപേടില്ലല്ലോ!!!!!!!!!!!!!!

For Sex Plz contact എന്ന വാചകത്തോടു കൂടി നമ്മുടെ സമൂഹത്തിൽ മാന്യമായി ജീവിക്കുന്ന പെൺകുട്ടികളുടെ ഫോൺ നമ്പർ എഴുതുകയും കുട്ടികളുടെ ജീവിതം ദുരിത പൂർണ്ണമാകുകയും ചെയ്യുന്നുണ്ട്‌.നിരാപാരധികളായ പെൺകുട്ടികളുടെ പേരു സമൂഹ്യ വിരുധർ ദുരുപുയോഗം ചെയ്യുന്നതിനൊപ്പം തന്നെ ശരീര വ്യാപാരം നടത്തുന്ന യുവതികൾ സ്വന്തം പരസ്യം നൽകൻ ട്രെയിനുകൾ ഉപയോഗിക്കുന്നതു നമ്മുടെ മെട്രോ നഗരങ്ങളിലെ കാഴചയാണു. മുംബെയിൽ റെയിൽ വേ നടത്തിയ പഠനത്തിൽ അവിടെ കണ്ട ട്രെയിനുകളിലെ ഇതരത്തിലുള്ള പരസ്യങ്ങൾ 30% ത്തോളം കോൾ ഗെൾസിന്റേതായിരുന്നു
ഇന്ത്യൻ റെയിൽ വേ നിയമപ്രകരം 1000 രുപയാണു ട്രെയിൻ വിക്രുതമക്കുന്നാതിനുള്ള ശിക്ഷ കുറ്റം കോർട്ടിൽ തെളിയിക്കുക പ്രയസാമകയൽ അത്യപൂർവ്വമയെ രാജ്യത്തു ഈ ശിക്ഷ നടപ്പക്കുന്നുളു...

മുകളില് സൂചിപ്പിച്ചത് മലയാളികളുടെ ഒരു സ്വഭാവ ഗുണം മാത്രം !

ഇതുമാത്രമല്ല മലയാളികലെകുരിച്ചു പറയാനുള്ളത്.
പബ്ലിക് ബാത്റൂമില് കയറിയാല് വെള്ളം ഒഴികാത്ത മലയാളി ,
ഓടുന്ന ബസില് ഇരുന്നു പുറത്തേക്ക് തുപ്പുന്ന മലയളി ,
പെയിന്റ് ചെയ്തിട്ടിരിക്കുന്ന മതിലില് പോസ്റ്റര് ഒട്ടിക്കുന്ന മലയാളി ,
ഇങ്ങനെ നീണ്ടു പോകുന്നു മലയാളികളുടെ സവിശേഷതകള് , ഇവിടെ നിഴലിക്കുന്നതു ഒരു ചോദ്യം മാത്രം 'നമ്മുടെ മലയളി ഇനി എന്നാണ് മാറുക..........?

7 comments:

ചീഫ് എഡിറ്റര്: said...

ശാലുവിന്റെ ആദ്യത്തെ പോസ്റ്റ്‌. വളരെ പ്രതീക്ഷയോടെയാണു അവിടെ വന്നത്‌... കടപ്പുറം ഓമന, പാലാരിവട്ടം ശാന്ത, കട്ടപ്പന ലൈല...എല്ലാരുടെയും നമ്പര്‍ മാറി മാറി നോക്കി....ഒന്നും ശരിയല്ല. വെറുതെ മനുഷ്യനെ മോഹിപ്പിച്ചു. കശ്മലന്‍...

പിന്നെ നമ്മള്‍ മലയാളികള്‍ പിന്നെ ചുമ്മാതാണോ സമ്പൂര്‍ണ്ണ സാക്ഷരത നേടിയത്‌? നമ്മുടെ കഴിവു പിന്നെ ഇങ്ങനെയൊക്കെയല്ലെ പ്രകടിപ്പികേണ്ടിയത്‌...

കൊള്ളാം ഇനിയും എഴുതി എഴുതി ആള്‍ക്കാരെ പറ്റിക്ക്‌. എന്നെ പറ്റിക്കാന്‍ നോകെണ്ട...
സസ്നേഹം,
സെനു, പഴമ്പുരാണംസ്‌.

Reposted by : admin

VISHNU said...

നിങ്ങളുടെ പോസ്റ്റ് . വായിച്ചു ഇന്നത്തെ കേരളീയ സമൂഹത്തിലെ അധപതനങ്ങളുടെ ലിസ്റ്റില് പെടുത്താവുന്ന മറ്റൊരു വൃത്തികേടും എന്ന് വേണമെങ്കില് ഇതിനെ നമ്മള്ക്ക് വിശ്ഷിപ്പിക്കാം .ഓരോ മനുഷ്യനും സ്വന്തം നാടിനെ കുറിച്ചു അഭിമാനം കൊള്ളുമ്പോള് നമ്മള്ക്ക് നമ്മുടെ നാടിനെക്കുറിച്ചുള്ള അഭിമാനം കൂടി നഷ്ടപ്പെടുകയാണ് ഇത്തരം അനാവശ്യ ചെയ്തികള് മൂലം.നമ്മുടെ നാട്ടിലെ ഒരു പറ്റം മനുഷ്യര് കാട്ടിക്കൂട്ടുന്ന ഇത്തരം വൃതികേടുകളുടെ ഫലം നമ്മള് ദൈവത്തിന്ടെ സ്വന്തം നാടു എന്ന് വിശേഷിപ്പിക്കുന്ന നമ്മുടെ പ്രിയപ്പെട്ട കേരളത്തിന്ടെ അഭിമാനമാണ് നഷ്ടപ്പെടുതുന്നതെന്ന് എന്ന് നമ്മള് ഓര്ക്കണം.സമ്പൂര്ണ സാക്ഷരത നേടിയേ ഒരു സംസ്ഥാനത്തെ കുട്ടികള് ചെയ്യുന്ന പ്രവര്തികലെപ്പറ്റി വായിച്ചാപ്പോള് ദുഃഖം ആണ് ഉണ്ടായതു . സംസ്ക്കാരവും സ്വഭാവശുധിയും ലഭിക്കാനായി നല്കുന്ന വിദ്യാഭ്യാസം എങ്ങനെ ഏറ്റവും മോശമായി ഉപയോഗിക്കാം എന്ന് ചൂണ്ടിക്കാട്ടുകയാണ് നമ്മുടെ വിദ്യാര്ത്ഥി സമൂഹം.അവിശ്യത്തിലധികം വിദ്യാര്ത്ഥി സംഘടനകലുള്ള നമ്മുടെ നാട്ടില് ആദ്യം വിദ്യാര്ത്ഥി എന്ന വാകിനര്ത്ഥം വരുന്ന തരത്തിലുള്ള ഒരു കുട്ടിയെ പോലും രൂപപ്പെടുത്താന് അവര് ശ്രമിക്കുന്നില്ല എന്നതിന്ടെ മറ്റൊരു സൂചനയാണ് ഇതില് നിന്നും നമ്മള്ക്ക് ലഭിക്കുന്നത് .വിദ്യാര്ത്ഥി സംഘടന എന്നാല് വിദ്യാര്ത്ഥികളുടെ അവകാശങ്ങള് നേടിയെടുക്കാന് മാത്രം പോര മറിച്ചു ഒരു നല്ല വിദ്യാര്ത്ഥി എങ്ങനെ ആയിരിക്കണമെന്ന് ചൂണ്ടിക്കാട്ടുന്നത് കൂടി ആയിരിക്കണം.ഇനി ചെറുപ്പക്കാരെപ്പറ്റി പറയുമ്പോള് തൊഴിലില്ലായ്മ പെരുകുന്നു എന്ന് പറയുന്ന നമ്മുടെ നാട്ടിലെ ആള്ക്കാരുടെ തൊഴിലാണെന്ന് തോന്നുന്നു ഇത്തരം വൃത്തികേടുകള് .നമ്മള് മനുഷ്യരെല്ലാവരും തന്നെ പല അധപതിച്ച ചിന്തകളും ഉള്ളവരാണ് പക്ഷെ അതെല്ലാം ഉള്ളില് തന്നെ സൂക്ഷിക്കുന്നവര് ജീവിതത്തില് വിജയിക്കുന്നു മറ്റുള്ളവ അപഹാസ്യരാവുന്നു .സാമൂഹിക പ്രസക്തി അര്ഹിക്കുന്ന പോസ്ടിന്ടെ ഉള്ളടക്കം വളരെയധിയ്കം ലളിതമായത് വായനയില് തടസം സൃഷ്ടിച്ചിട്ടില്ല എന്നത് അഭിനന്ദനാര്ഹമാണ.ലേഖനത്തിനെടെ ഭാഷയുടെ ശുദ്ധി നല്ലതാണ് ഇനിയും ഇത്തരം സാമോഹിക പ്രസക്തിയുള്ള പോസ്റ്റുകള് എഴുതാന് കഴിയെട്ടെയെന്ന് ഞാന് ആശംസിക്കുന്നു.

Unknown said...

ഷാലു, താങ്കള്‍ ഒരു ബ്ലൊഗര്‍ ആയതില്‍ സന്തോഷം, അക്ഷര തെറ്റുകള്‍ തിരുത്താന്‍ ശ്രമിക്കുക.
കണ്ടിട്ടും കാണാത്ത മട്ടില്‍ ആണ്‌ മലയാളികള്‍ ഇത്തരം കാര്യങ്ങളെ സമീപിക്കുന്നത്. ഉത്തരവാദിത്വപെട്ട റയില്‍വെ ജീവനക്കാരാണ്‌ ഇതിനെതിരേ പ്രതികരിക്കേണ്ടത്. ഇത്തരം എഴുത്തുകള്‍ ട്രയിനില്‍ മാത്രമല്ല കാണുവാന്‍ കഴിയുന്നത്. ഇതിനെതിരെ ആരും പ്രതികരിക്കില്ല എന്ന് അറിയാവുന്നതുകൊണ്ടാവും ഇത്തരം മനോരോഗികള്‍ എഴുത്തുകള്‍ തുടരുന്നത്.
വേണ്ട പെട്ടവരുടെ കണ്ണുതുറപ്പിക്കാന്‍ താങ്കളുടെ ഈ ബ്ലൊഗ് സഹായകരമാവട്ടെ എന്ന് ആഗ്രഹിക്കുന്നു, ഒപ്പം ഈ ബ്ലൊഗിന്‌ എല്ലാവിധ ആശംസകളും നേരുന്നു...,
സിജു സാമുവേല്‍
(പൂക്കാലം ബ്ലൊഗ് പോസ്റ്റ്)

ദീപക് രാജ്|Deepak Raj said...

comment ittirunnu ... kandilla.

plz avoid comment verification

prashanth said...

ഇത്തരം "സംസ്കാര സമ്പന്നരായ" തെറിയെഴുത്തുക്കാര്‍ മലയാളത്തില്‍ മാത്രമല്ല ലോകത്ത് മനുഷ്യവാസം ഉള്ള സ്ഥലത്തെല്ലാം ഉന്‍ട്.
പക്ഷെ അങ്ങിനെ എഴുതിവച്ചാല്‍ അതിനെ മായ്ക്കാനും മേലില്‍ അത്തരം എഴുത്തുകള്‍ തടയാനും സര്‍ക്കാര്‍ ശംബളം പറ്റുന്ന ആളുകള്‍ അവരവരുടെ ജോലി ശരിക്കും ചെയ്താല്‍ നന്ന്. സിജു പറഞ്ഞത് വളരെ ശരി.

ഷിബു മാത്യു ഈശോ തെക്കേടത്ത് said...

നിങ്ങള്‍ കണ്ട ട്രയിന്‍ സാഹിത്യം കേരളത്തിന് വെളിയില്‍ എഴുതിയവര്‍ ആകണമെന്നില്ല. കേരളത്തിലെ കോച്ചുകള്‍ മെയിന്റ്‌നന്‍സിനുവേണ്ടി മദ്രാസില്‍ കൊണ്ടുപോയിട്ട് മിക്കപ്പോഴും തിരിച്ചു കൊണ്ടുവരാറില്ല. അങ്ങനെയുള്ള ഒരു കോച്ചിലായിരിക്കും നമ്പരുകള്‍ കണ്ടത്. (വേണാടിന്റെ നാലു കോച്ചുകള്‍ ഇങ്ങനെ മദ്രാസിലേക്ക് പോയിട്ട് ഒരു മാസം കഴിഞ്ഞിട്ടും തിരിച്ചു വന്നിട്ടില്ല.)

കടപ്പുറം ഓമന, പാലാരിവട്ടം ശാന്ത, കട്ടപ്പന ലൈല... നമ്പരുകള്‍ കണ്ട സ്ഥിതിക്ക് അത് വേണാടിന്റെയോ പരശുറാമിന്റെയോ കോച്ചുകള്‍ ആവാനാണ് സാധ്യത....

ഇപ്പോള്‍ നമ്മുടെ കേരളത്തിലൂടെ ഓടുന്ന ട്രയിനുകളിലെ ഇത്തരം സാഹിത്യങ്ങള്‍ അല്പായുസുകളാണ് .. നീല പെയിന്റ് അടിച്ച് ഈ സാഹിത്യങ്ങള്‍ ഉടന്‍ തന്നെ റയില്വേ മായിക്കുന്നുണ്ട് ....


മലയാളികളുടെ ശീലങ്ങളെക്കുറിച്ച് കൂടുതല്‍ വായിക്കുക....
http://shibu1.blogspot.com/2008/09/1.html (ഇത് ട്രയിന്‍ യാത്രകളെക്കുറിച്ചാണ്)

http://shibu1.blogspot.com/2008/10/2-bus-yathra.html

http://shibu1.blogspot.com/2008/10/4-cheating.html

http://shibu1.blogspot.com/2008/10/5-drunkard.html

manojagape said...

it is very right